D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തൃക്കരിപ്പൂരിലും യുഡിഎഫ് മാജിക്! സന്ദീപ് വാര്യർക്ക് മിന്നും വിജയം
ഇടതിന്റെ കോട്ടയായ തൃക്കരിപ്പൂരിലും യുഡിഎഫ് അസാധാരണമായ മത്സരമാണ് കാഴ്ചവച്ചത്. സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് വമ്പൻ വിജയമാണ് മണ്ഡലത്തിൽ നിന്നും നേടാൻ സാധിച്ചത്. കാലങ്ങളായി എൽഡിഎഫിന്റെ കുത്തകയായിരുന്ന ഈ മണ്ഡലം, അപ്രതീക്ഷിത സ്ഥാനാർത്ഥിയായെത്തിയ സന്ദീപിലൂടെ യുഡിഎഫ് പിടിച്ചെടുത്തത് .സന്ദീപ് വാര്യർ തൃക്കരിപ്പൂരിന്റെ പുതിയ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് സിപിഎമ്മിലെ വി.പി.പി. മുസ്തഫയെ പരാജയപ്പെടുത്തിയാണ് . ​മണ്ഡലം രൂപീകൃതമായ 1977 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണിത്.

കാസർഗോഡ്: ഇടതിന്റെ കോട്ടയായ തൃക്കരിപ്പൂരിലും യുഡിഎഫ് അസാധാരണമായ മത്സരമാണ് കാഴ്ചവച്ചത്. സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് വമ്പൻ വിജയമാണ് മണ്ഡലത്തിൽ നിന്നും നേടാൻ സാധിച്ചത്. കാലങ്ങളായി എൽഡിഎഫിന്റെ കുത്തകയായിരുന്ന ഈ മണ്ഡലം, അപ്രതീക്ഷിത സ്ഥാനാർത്ഥിയായെത്തിയ സന്ദീപിലൂടെ യുഡിഎഫ് പിടിച്ചെടുത്തത് .സന്ദീപ് വാര്യർ തൃക്കരിപ്പൂരിന്റെ പുതിയ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് സിപിഎമ്മിലെ വി.പി.പി. മുസ്തഫയെ പരാജയപ്പെടുത്തിയാണ് .
​മണ്ഡലം രൂപീകൃതമായ 1977 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണിത്.കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത സീറ്റിൽ സന്ദീപിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ തുടക്കത്തിൽ പ്രാദേശിക പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവെങ്കിലും അതൊന്നും വോട്ടെണ്ണലിൽ പ്രതിഫലിച്ചില്ല.
അതേസമയം ഇ.കെ. നായനാരെപ്പോലുള്ള പ്രമുഖ നേതാക്കളെ നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള തൃക്കരിപ്പൂരിൽ സിപിഎം പരാജയപ്പെട്ടത് രാഷ്ട്രീയ കേരളത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement