ഇടതിന്റെ കോട്ടയായ തൃക്കരിപ്പൂരിലും യുഡിഎഫ് അസാധാരണമായ മത്സരമാണ് കാഴ്ചവച്ചത്. സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് വമ്പൻ വിജയമാണ് മണ്ഡലത്തിൽ നിന്നും നേടാൻ സാധിച്ചത്. കാലങ്ങളായി എൽഡിഎഫിന്റെ കുത്തകയായിരുന്ന ഈ മണ്ഡലം, അപ്രതീക്ഷിത സ്ഥാനാർത്ഥിയായെത്തിയ സന്ദീപിലൂടെ യുഡിഎഫ് പിടിച്ചെടുത്തത് .സന്ദീപ് വാര്യർ തൃക്കരിപ്പൂരിന്റെ പുതിയ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് സിപിഎമ്മിലെ വി.പി.പി. മുസ്തഫയെ പരാജയപ്പെടുത്തിയാണ് .
മണ്ഡലം രൂപീകൃതമായ 1977 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണിത്.