കോട്ടയം: പുതുപ്പള്ളിയിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് ചാണ്ടി ഉമ്മൻ. ഇതോടെ അച്ഛൻ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷവും മകൻ മറികടന്നിരിക്കുകയാണ്. ചാണ്ടി ഉമ്മന് പുതുപ്പള്ളി നൽകിയത് 52907 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷമാണ്. വളരെ വ്യത്യസ്തമായ പ്രചരണ ശൈലിയായിരുന്നു ചാണ്ടിയമ്മൻ പിന്തുടർന്നത്. ഫ്ലക്സ് ബോർഡുകളോ പോസ്റ്ററുകളോ ഇല്ലാതെ സൈക്കിളിൽ യാത്ര ചെയ്താണ് ജനങ്ങളോട് സംവതിക്കാനായിചാണ്ടി ഉമ്മൻ എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടികൾ ഒഴുക്കുന്ന പതിവി രീതിയിൽ നിന്നും വളരെ വ്യത്യസ്തമായി ആയിരുന്നു ഈ പ്രചരണ രീതി. 40 ലക്ഷം രൂപ വരെ ചിലവാക്കാൻ അനുമതി നൽകിയിടത്താണ് വളരെ ലളിതമായ രീതിയിൽ പ്രചാരണം നടത്തി റെക്കോർഡ് ഭൂരിപക്ഷത്തിൽ മിന്നും വിജയത്തിൽ ഉമ്മൻ നിൽക്കുന്നത്. പ്രചാരണത്തിന്റെ തുക പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച നൽകുവാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
അതേസമയം 2023ലെ ഉപതിരഞ്ഞെടുപ്പിൽ 3 7719 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചാണ്ടി ഉമ്മൻ വിജയിച്ചത്. മൂന്നു വർഷങ്ങൾക്കിപ്പുറം അരലക്ഷം ഭൂരിപക്ഷം നേടി ഉമ്മൻചാണ്ടിയുടെ റെക്കോർഡുകളും മറികടന്നു.



