ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു. അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് പോലീസിനോട് പറഞ്ഞു. പ്രതി സജിയെ വീടിനടുത്തുള്ള കടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഒളിവിൽപ്പോയ സജിയ്ക്കായുള്ള തിരച്ചിലിൽ ആയിരുന്നു പൊലീസ്. ദിവസങ്ങൾക്ക് ശേഷം ഇന്നാണ് സജിയെ പൊലീസ് പിടികൂടുന്നത്.
വീടിന് സമീപത്തുള്ള മലയുടെ താഴെ നിന്ന് സജി ഇറങ്ങി വരികയും തൊട്ടടുത്തുള്ള കടയിൽ പോയിരുന്ന് ‘തനിക്ക് തെറ്റ് പറ്റിപ്പോയി’ എന്ന് കുറ്റം ഏറ്റു പറയുകയുമായിരുന്നു.പിന്നീട് നാട്ടുകാർ ഓടികൂടിയശേഷമാണ് പൊലീസിനെ വിവരമറിയിക്കുന്നത്. സജി സ്വയം കീഴടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.



