D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ന്യൂസിലന്‍ഡും
സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ന്യൂസിലന്‍ഡും. രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള നിക്ഷേപത്തിനും വ്യാപാരത്തിനും മാനുഷിക വിഭവങ്ങളുടെ കൈമാറ്റത്തിനും പുതിയ മാനങ്ങള്‍ നല്‍കുന്ന ചരിത്രപരമായ കരാറിലാണ് പതിറ്റാണ്ടുകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചത്.

കേന്ദ്ര വ്യവസായ മന്ത്രി പിയുഷ് ഗോയലും ന്യൂസിലന്‍ഡ് വ്യവസായ മന്ത്രി ടോഡ് മക്‌ക്ലേയുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയും ന്യൂസ്ലാൻഡും തമ്മിലുള്ള വ്യാപാരങ്ങൾ കൂടുതൽ സുഗമമാക്കാൻ ഇത് സഹായിക്കും എന്നാണ് റിപ്പോർട്ട്. രാജ്യങ്ങൾ തമ്മിൽ വിശ്വാസപരമായ ഒരു വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇത് ലക്ഷ്യം വെക്കുന്നതെന്ന് പീയുഷ് ഗോയല്‍ പ്രതികരിച്ചു. ഇത് ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്കും പുരോഗതിക്കും സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *