D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തന്നെ തിരയുന്ന പൊലീസിനെ മരത്തിൽ കയറിയിരുന്ന് നിരീക്ഷിച്ച സജി; ഇടുക്കി ഇരട്ടകൊലപാതകത്തിൽ പ്രതി പിടിയിൽ
നെടുങ്കണ്ടത്ത് അമ്മയേയും മൂത്ത സഹോദരന്റേയും കൊന്നശേഷം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ ഇളയ മകൻ സജി പിടിയിൽ. എന്നാൽ തന്നെ തിരഞ്ഞു നടന്ന പോലീസിനെ മരത്തിൽ കയറിയിരുന്ന് നിരീക്ഷിക്കുകയായിരുന്നുവെന്ന് പോലീസ്. മൃതദേഹം കിട്ടിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ സജി സമീപത്ത് ഏലത്തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. മരം കയറുന്നതിൽ പ്ര​ഗൽഭനായ പ്രതി പോലീസിന്റെ ഓരോ നീക്കങ്ങളും മരത്തിന്റെ മുകളിലിരുന്ന് നിരീക്ഷിച്ചു. തിങ്കളാഴ്ചയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
എനിക്ക് തെറ്റുപറ്റി; അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയെന്ന് സമ്മതിച്ച് സജി
നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു. അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് പോലീസിനോട് പറഞ്ഞു. പ്രതി സജിയെ വീടിനടുത്തുള്ള കടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഒളിവിൽപ്പോയ സജിയ്ക്കായുള്ള തിരച്ചിലിൽ ആയിരുന്നു പൊലീസ്. ദിവസങ്ങൾക്ക് ശേഷം ഇന്നാണ് സജിയെ പൊലീസ് പിടികൂടുന്നത്.