ഹൈദരാബാദ്: തെലങ്കാനയിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് ബി ഐ ആർ എസ് നേതാവ് കെ കവിത. ബി ആർ എസിൽ നിന്നും രാജിവച്ച് ഏഴു മാസങ്ങൾക്ക് അകമാണ് പുതിയ പാർട്ടി രൂപീകരിച്ചത്. തെലങ്കാന രാഷ്ട്ര സേന ( ടി ആർ എസ് ) എന്നാണ് കവിതയുടെ പുതിയ പാർട്ടിയുടെ പേര്. മുനീറാബാദിൽ വച്ചായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടന്നത്. തെലങ്കാനയുടെ വികസനം ആണ് ലക്ഷ്യമെന്ന് കവിത പറഞ്ഞു ടി ആർ എസ് 2029 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കവിത പ്രഖ്യാപിച്ചു.
ഹൈദരാബാദിലെ വസതിയിൽ പൂജ നടത്തിയ ശേഷമാണ് കവിത പാർട്ടി പ്രഖ്യാപനം നടത്തിയത് അതേസമയം പുതിയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ബി ആർ എസിനെതിരെ ശക്തമായ ആരോപണങ്ങൾ ആണ് കവിത ഉന്നയിച്ചത്. ജനങ്ങൾക്ക് വേണ്ടി തുടങ്ങിയ പാർട്ടി ഇപ്പോൾ തങ്ങളുടെ ലക്ഷ്യങ്ങൾ മറന്നുവെന്നും വേറെ രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് എന്നും കവിത കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. കവിതയുടെ സഹോദരനും ബി ആർ എസ് പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടിയിൽ നിന്ന് അകലാൻ കാരണം.



