D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തൃശ്ശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല; ബാക്കിയെല്ലാം പതിവുപോലെ
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പൂരത്തിന് വെടിക്കെട്ട് ഉണ്ടായിരിക്കില്ല.ആഘോഷം കുറച്ച് ലളിതവും ആചാരപരവുമായ രീതിയില്‍ നടത്താന്‍ തൃശൂര്‍ കലക്ട്രേറ്റില്‍ സര്‍ക്കാര്‍ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കൂടാതെ കുടമാറ്റത്തിനുള്ള പുഴകളുടെ എണ്ണവും കുറയ്ക്കും. മേളങ്ങളെല്ലാം പതിവുപോലെ നടക്കും

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പൂരത്തിന് വെടിക്കെട്ട് ഉണ്ടായിരിക്കില്ല.ആഘോഷം കുറച്ച് ലളിതവും ആചാരപരവുമായ രീതിയില്‍ നടത്താന്‍ തൃശൂര്‍ കലക്ട്രേറ്റില്‍ സര്‍ക്കാര്‍ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കൂടാതെ കുടമാറ്റത്തിനുള്ള പുഴകളുടെ എണ്ണവും കുറയ്ക്കും. മേളങ്ങളെല്ലാം പതിവുപോലെ നടക്കും.

15 ആനപ്പുറത്താകും എഴുന്നള്ളിപ്പ് നടക്കുക.ദേവസ്വങ്ങളുടെയും ദേശക്കാരുടെയും പൊലീസിന്‍റെയുമുള്‍പ്പടെ അഭിപ്രായം കേട്ട ശേഷമാണ് തീരുമാനം. പാറമേക്കാവ് ദേവസ്വം പാലക്കാട് സൂക്ഷിച്ചിരിക്കുന്ന വെടിക്കെട്ട് സാമഗ്രികൾ നിർവീര്യമാക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. അതേസമയം തൃശ്ശൂർ പൂരത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.

മരിച്ചവർക്ക് 14 ലക്ഷം രൂപ ധനസഹായം നൽകും. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു.ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അന്വേഷിക്കും.കൂടാതെ അപകടത്തിൽ പരിക്കേറ്റവർക്ക് ആറുമാസം സൗജന്യ ചികിത്സയും ഉറപ്പാക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൂടാതെ സ്ഫോടനത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. കെട്ടിടങ്ങളുടെ നാശനഷ്ടം

Leave a Reply

Your email address will not be published. Required fields are marked *