തൃശ്ശൂർ പൂരത്തിനോട് അനുബന്ധിച്ച് ആന എഴുന്നള്ളിപ്പിൽ ഉടൻ ഇടപെടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.ആന എഴുന്നള്ളത്തിൽ മാർഗ നിർദേശം പുറപ്പെടുവിച്ച് കൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കയാണെന്നും കോടതി പറഞ്ഞു. സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര ചടങ്ങുകളിൽ ആന എഴുന്നള്ളിപ്പ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താൽപര്യം ഹർജി പരിഗണിക്കവേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പൂരത്തിന് വെടിക്കെട്ട് ഉണ്ടായിരിക്കില്ല.ആഘോഷം കുറച്ച് ലളിതവും ആചാരപരവുമായ രീതിയില്‍ നടത്താന്‍ തൃശൂര്‍ കലക്ട്രേറ്റില്‍ സര്‍ക്കാര്‍ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കൂടാതെ കുടമാറ്റത്തിനുള്ള പുഴകളുടെ എണ്ണവും കുറയ്ക്കും. മേളങ്ങളെല്ലാം പതിവുപോലെ നടക്കും