D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പാലായിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാലായിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ ഭാര്യ ഷേബ റേയ്ച്ചൽ (ലക്ഷ്മി ആർ പണിക്കർ - 30 ) ആണ് മരിച്ചത്. ഷേബ താമസിക്കുന്ന കെഴുവംകുളത്തെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കോട്ടയം: പാലായിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ ഭാര്യ ഷേബ റേയ്ച്ചൽ (ലക്ഷ്മി ആർ പണിക്കർ - 30 ) ആണ് മരിച്ചത്. ഷേബ താമസിക്കുന്ന കെഴുവംകുളത്തെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഹോസ്റ്റലിലെ മുറി അകത്തുനിന്നും പൂട്ടിയതിനുശേഷം ആണ് ആത്മഹത്യ ചെയ്തത് എന്നാണ് സൂചന. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗം വി രംഗനാഥിന്റെയും റിട്ട. തഹസീൽദാർ സതിയമ്മയുടെയും മകളാണ് ഡോ. ഷേബ. അതേസമയം ജീവനൊടുക്കാൻ ഉണ്ടായ കാരണങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. മൃതശരീരം ഏപ്രിൽ 20 തിങ്കളാഴ്ച രണ്ട് മണിക്ക് ഉള്ളന്നൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *