കെ സി വേണുഗോപാലിനെ പുകഴ്ത്തിയും സതീശനെ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ. നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി പിന്നണിയിൽ നിന്ന് സകല പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത് കെസി വേണുഗോപാൽ ആണ്. വിഡി സതീശൻ കൂടുതൽ സമയം ടെലിവിഷൻ ക്യാമറകൾക്ക് മുന്നിലായിരുന്നു എന്നും അദ്ദേഹം വിമർശിച്ചു. അതുകൊണ്ടുതന്നെ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ അയോഗ്യൻ ആണെന്ന് താൻ പറയില്ല എന്നും വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കി.
കോൺഗ്രസിനുള്ളിലെ പല തർക്കങ്ങളും പരിഹരിക്കുന്നതിൽ കെസി വേണുഗോപാൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിൽ തർക്കങ്ങൾ എല്ലാകാലത്തും ഉള്ളതാണെങ്കിലും കെസി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്ത് അയോഗ്യനാണെന്ന് പറയാൻ ആർക്കും സാധിക്കില്ല. അദ്ദേഹം കേന്ദ്രത്തിൽ വരെ വലിയ സ്വാധീനമുള്ള നേതാവാണെന്ന കാര്യവും വിസ്മരിക്കാൻ സാധിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. കൂടാതെ രമേശ് ചെന്നിത്തലയെ അപ്രസക്തമാക്കാൻ സാധിക്കില്ലെന്നും കോൺഗ്രസിന്റെ ഉയർന്ന പദവികളിൽ ഇരുന്ന പാരമ്പര്യം രമേശ് ചെന്നിത്തല ഉണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ഓർമിപ്പിച്ചു.



