തൃശ്ശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ തമിഴ്നാട് അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു.ഇൻസൈ അമ്മാൾ ആണ് കൊല്ലപ്പെട്ടത്. 7 വയസ്സായിരുന്നു.ഇന്ന് രാവിലെയോടെയാണ് വയോധികയുടെ മൃതദേഹം പുലി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഷോളയാർ ഡാമിന് സമീപമുള്ള ഇവരുടെ വീടിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഷോളയാർ ഡാമിന് സമീപത്തുള്ള തമിഴ്നാട് അതിർത്തിക്കൊള്ളിലാണ് സംഭവം.



