പാലക്കാട്: ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം നിഷേധിച്ച് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും കണ്ണാടി പഞ്ചായത്തിലെത്തിയത് കാൻസർ രോഗിയെ സന്ദർശിക്കാനാണ് എന്നും ശോഭാസുരേന്ദ്രൻ പ്രതികരിച്ചു. രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കും വോട്ട് ചോദിക്കുക ഇനി സത്യം തെളിയിച്ചതിനു ശേഷം മാത്രമേ ഇതിൽ നിന്നും പിന്മാറു എന്നും ശോഭാസുരേന്ദ്രൻ പ്രതികരിച്ചു.
തിരക്കഥ തയ്യാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തനിക്കെതിരെ വരുന്ന ആരോപണങ്ങൾ ഉണ്ടയില്ല വെടിയാണെന്നും ശോഭാ സുരേന്ദ്രൻ. കണ്ണാടി പഞ്ചായത്തിലെത്തിയത് കാൻസർ രോഗിയെ കാണാനാണ്. തന്റെ കാർ കോൺഗ്രസ് പ്രവർത്തകർ പിന്തുടർന്ന് വന്നു അത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. വിനേഷ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്നയാൾ സഭ്യമല്ലാത്ത രീതിയിൽ അതായത് അശ്ലീല ആംഗ്യം കാണിച്ചു എന്നും ശോഭാസുരേന്ദ്രൻ പ്രതികരിച്ചു.



