തിരുവനന്തപുരം: കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്. പതിനാറാം നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിങ് നാളെ നടക്കും. പരസ്യപ്രചാരണത്തിന് ഇന്നലെ വൈകുന്നേരത്തോടെ സമാപ്തിയായി. സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ്. 140 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നാളെ രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഏകദേശം 2.7 1 കോടി ആളുകൾ നാളെ വിധിയെഴുതും. സംസ്ഥാനത്തുടനീളം 30495 ബൂത്തുകൾ ആണുള്ളത്. മെയ് നാലിനാണ് വോട്ടെണ്ണൽ. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു പോരാട്ടത്തിനാണ് നാളെ കളമൊരുങ്ങുന്നത്.



