ഡൊണാൾഡ് ട്രംപ് പറഞ്ഞ സമയം അടുത്തു കഴിഞ്ഞുവെന്നും ജീവൻ ത്യജിക്കുവാൻ വേണ്ടി 14 ദശലക്ഷത്തിലധികം വരുന്ന ഇറാനികൾ തയ്യാറാണ് എന്നും പ്രസിഡന്റ് മസൂദ് പെസഷ്ക്കിയാൻ. താനും ഇറാനും വേണ്ടി ജീവിതം ബലിയർപ്പിച്ചതാണ് ഇനിയും അങ്ങനെ തന്നെ തുടരും എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറച്ചു. ഹോർമൂസ് കടലിടുക്ക് തുറക്കുകയും വെടിനിർത്തൽ കരാറുകൾ അംഗീകരിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ഇറാൻ വലിയ വില നൽകേണ്ടി വരും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ചൊവ്വാഴ്ച ഇറാനിൽ ബ്രിഡ്ജ് ഓർമ്മ ദിനവും പവർ പ്ലാന്റ് ദിനവും ആയിരിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാന്റെ അവശ്യ സർവീസുകൾക്ക് നേരെയാണ് ട്രംപിന്റെ ഭീഷണിമുഴക്കൽ. തുടർന്ന് 48 മണിക്കൂർ സമയവും അനുവദിച്ചിരുന്നു. ഇപ്പോൾ ആ സമയപരിധി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഒരു നിർദ്ദേശങ്ങളും ഇറാൻ അംഗീകരിച്ചിട്ടില്ല. വെടി നിർത്തൽ അല്ല ശാശ്വതമായ ഒരു പരിഹാരമാണ് പ്രദേശത്ത് വേണ്ടത് എന്നാണ് ഇറാന്റെ പ്രതികരണം.
മാത്രമല്ല അമേരിക്കയോട് തിരിച്ചും ചില ഡിമാൻഡുകൾ ഇതോടെ ഇറാൻ വച്ചിരിക്കുകയാണ്. രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും മനുഷ്യഷഅയ ശൃംഖല രൂപീകരിക്കാനാണ് ഇറാൻ മന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെയാണ് ജീവൻ ത്യജിക്കുവാൻ 14 ദശലക്ഷത്തിലധികം ഇറാനികൾ തയ്യാർ ആണെന്ന് പ്രസിഡന്റിന്റെ പ്രസ്താവന.



