D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മകന് കള്ളും കഞ്ചാവും എത്തിക്കുന്ന സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ
ശനിയാഴ്ച വൈകിട്ടോടെ ആണ് സംഭവം.. കരിക്കകം റെയിൽവേ പാല സമീപത്ത് വച്ചാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് യുവാവിനെ കുത്തുകയായിരുന്നു.

തിരുവനന്തപുരം: മകനും സുഹൃത്തുക്കളും ചേർന്ന് ലഹരി ഉപയോഗിക്കുന്നത് തടയുന്നതിനിടെ മകന്റെ സുഹൃത്തിനെ വെട്ടിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പലതവണ താക്കീത് നൽകിയിട്ടും ഇവർ അനുസരിക്കാത്തതിനെ തുടർന്നാണ് പിതാവ് ഇവരെ കയ്യേറ്റത്തിലൂടെ തടയാൻ ശ്രമിച്ചത്. സംഭവത്തിൽ കടകംപള്ളി സ്വദേശിയായ സതീഷ് കുമാർ അറസ്റ്റിൽ. സതീഷ് കുമാറിന്റെ മകന്റെ സുഹൃത്തായ വിജിൻ വിക്ടറിനാണ് സംഭവത്തിൽ കുത്തേറ്റത്.

32 വയസ്സായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ ആണ് സംഭവം.. കരിക്കകം റെയിൽവേ പാല സമീപത്ത് വച്ചാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് യുവാവിനെ കുത്തുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റ വിജിൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കുത്തേറ്റ വിജിൻ പേട്ട പോലീസ് സ്റ്റേഷനിൽ അഞ്ചോളം കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *