മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രിയുടെ ഡാഷ് മോനെ രേവന്താ വിളിയിലാണ് നീ പോ മോനെ വിജയാ എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചത്. ബൈ ബൈ പിണറായി എന്നും പ്രായമായില്ലേ വിശ്രമിക്കൂ എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേരളം ഭരിക്കാൻ യുവത്വം റെഡിയാണെന്നും തെലങ്കാന കേരളത്തെ പിന്തുണയ്ക്കുന്നുവെന്നും രേവന്ദ് പറഞ്ഞു. പിണറായി വിജയന്റെ അധിക്ഷേപത്തെ അനുഗ്രഹമായി എടുക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
വയസിനെയും പദവിയെയും മാനിക്കുന്നു കേരളത്തിലെ ജനതയോടുള്ള സ്നേഹം കൊണ്ട് മോശമായ ഭാഷയിൽ ഇതിനു മറുപടി പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ പിണറായി വിജയന്റെ മൂത്ത സഹോദരനാണ് മോദി എന്നും പിണറായിയുടെ റോൾ മോഡൽ നരേന്ദ്രമോദി ആണെന്നും രേവന്ത് പരിഹസിച്ചു.
താങ്കളുടെ പ്രായത്തെയും പദവിയേയും ഞാൻ ബഹുമാനിക്കുന്നു. നിങ്ങൾ എന്നെ അപമാനിച്ചോളൂ, എന്നാൽ കേരളത്തിലെ സഹോദരങ്ങളേ അപമാനിക്കരുതെന്നും മെസ്സിയെ കൊണ്ടുവരാൻ നോക്കി നടന്നോ? അടുത്ത ഒരു വർഷത്തിൽ മെസ്സിയും റൊണാൾഡോയും കേരളത്തിൽ വരും ഇത് എന്റെ ആറാമത്തെ ഗ്യാരണ്ടിയാണ് എന്നും രേവന്ത് റെഡ്ഢി. കഴിഞ്ഞദിവസം നീ പോ മോനെ വിജയാ എന്ന് രേവന്ത റെഡ്ഡി പരാമർശം നടത്തിയിരുന്നു. ഇതിനു മറുപടിയായി ആണ് പിണറായി വിജയൻ ഡാഷ് മോനെ രേവന്തേ.. എന്ന പരാമർശം നടത്തിയത്.



