തൃശ്ശൂർ: വാടാനപ്പിള്ളിയിലെ കിറ്റ് വിവാദത്തിൽ വെല്ലുവിളിയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേസെടുപ്പിക്കാൻ സാധിക്കും എങ്കിൽ എടുപ്പിക്കൂ എന്നും ആരോപണത്തിൽ സത്യമില്ലാത്തതുകൊണ്ടാണ് പോലീസ് കേസ് എടുക്കാത്തത് എന്നും സുരേഷ് ഗോപി. ലോക്കൽ പോലീസിനോട് ചോദിക്കൂ സത്യം പുറത്ത് വരട്ടെ ചില ആളുകളെ ഇല്ലായ്മ ചെയ്യലാണ് നിങ്ങൾ ലക്ഷ്യമിടുന്നത്.
എന്നെ കുറെ നാൾ കേസിന്റെ പേരിൽ നടത്തിയതല്ലേ എന്നും സുരേഷ് ഗോപി ചോദിച്ചു. വാടാനപ്പിള്ളിയിലെ ആൽമാവ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഗോഡൗണിലാണ് ബിജെപി പ്രവർത്തകർ വിതരണം ചെയ്യുന്നതിനായി കിറ്റ് തയ്യാറാക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നത്.
പ്രതിഷേധവുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനും എൽഡിഎഫ് സ്ഥാനാർഥി പ്രൊഫസർ സി രവീന്ദ്രനാഥും പ്രദേശത്ത് എത്തി. പിന്നാലെ നാടകീയ രംഗങ്ങളാണ് സ്ഥലത്ത് നടന്നത്. റിട്ടേണിംഗ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴും പലതവണ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി പോലീസിനെ പുറമെ കേന്ദ്രസേനയും എത്തുകയും സ്ഥലത്തു നിന്നും കിറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു.
തുടർന്ന് സൂപ്പർമാർക്കറ്റ് ഉടമ പ്രവീൺ, കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകൻ സതീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇതോടെയാണ് സംഘർഷാവസ്ഥയ്ക്ക് ശമനം ഉണ്ടായത്. പ്രതാപനേയും കോൺഗ്രസ് പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.



