ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച ഇനി ഇറാനിൽ പവർ പ്ലാന്റ് ദിനവും ബ്രിഡ്ജ് ദിനവും ആയിരിക്കും എന്നും ട്രംപ് ട്രൂസ് സോഷ്യലിലൂടെ ഭീഷണി മുഴക്കി. ഒറ്റയടിക്കായിരിക്കും എല്ലാം സംഭവിക്കുക ഇതുപോലെ ഒന്ന് നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാവില്ലെന്നും ട്രംപിന്റെ ഭീഷണി.
ഭ്രാന്തന്മാരെ ഹോർമൂസ് കടലിടുക്ക് തുറക്കൂ ഇല്ലെങ്കിൽ നിങ്ങൾക്ക് നരക തുല്യമായ യാതനകൾ അനുഭവിക്കേണ്ടതായി വരും. കാത്തിരിക്കുക അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നും ട്രംപ് കുറിച്ചു. ഇതോടെ ഇറാനെതിരെ വലിയ ആക്രമണം അഴിച്ചുവിടാൻ ആണ് അമേരിക്കയുടെ ലക്ഷ്യം എന്ന സൂചനയാണ് പുറത്ത് വരുന്നത്.
തന്റെ അടുത്ത ലക്ഷ്യം എന്താണെന്നതിനെ കുറിച്ച് കൂടുതലായി ട്രംപ് വിശദീകരിച്ചിട്ടില്ലെങ്കിലും വലിയ യുദ്ധത്തിന്റെ ഒരു സൂചന കൂടിയാണ് അമേരിക്കൻ പ്രസിഡന്റ് വാക്കുകളിൽ നിന്നും ഉണ്ടാകുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം ഇനിയും രൂക്ഷമാകാനുള്ള സാധ്യത കൂടിയാണ് വർദ്ധിപ്പിക്കുന്നത്. ഫെബ്രുവരിയിൽ തുടങ്ങിയ സംഘർഷം അഞ്ചാം ആഴ്ചയിലേക്കാണ് കടന്നിരിക്കുന്നത്.



