യുവ നടിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. പോലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്തിന്റെ ഭാഗത്തുനിന്നും കുറ്റകൃത്യങ്ങളാണ് സംഭവിച്ചിരിക്കുന്നത് എന്ന് പോസിറ്റീവ് കോടതിയിൽ വാദിച്ചു.
അതേസമയം നട്ടെല്ലിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ് രഞ്ജിത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണം എന്നായിരുന്നു രഞ്ജിത്തിനായി ഹാജരായ അഭിഭാഷകന്റെ വാദം. എന്നാൽ ഇതെല്ലാം തള്ളി കൊണ്ടാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടത്.
അടുത്ത നടപടി ഇനി തെളിവെടുപ്പ് ആയിരിക്കും. രഞ്ജിത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ അഡ്വക്കറ്റ് രാജീവാണ് ഹാജരായത്.അതേസമയം ആദ്യം വാക്കാലത്ത് ഏറ്റെടുത്ത മുഹമ്മദ് സിയാദ് കേസിൽ നിന്നും ഒഴിഞ്ഞിരുന്നു. ഐസിസി അംഗമായ സിയാദ് രഞ്ജിത്തിന് വേണ്ടി ഹാജരായത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരുന്നത്.



