തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർത്ഥിക്കപ്പെട്ട പട്ടിക പുറത്തിറങ്ങിയെങ്കിലും അണ്ണാമലൈക്ക് സീറ്റില്ല. 27 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി മുരുകൻ അവിനാശിയിൽ മത്സരിക്കും. മുൻ ഗവർണർ തമിഴിസൈ സൗന്ദർ രാജൻ ചെന്നൈ മൈലാപ്പൂരിൽ മത്സരിക്കും. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂരിലും. എന്നാൽ അണ്ണാമലയെ പരിഗണിച്ചില്ല എന്നത് ഇപ്പോൾ ചർച്ചയാവുകയാണ്.
പ്രധാനപ്പെട്ട 27 മണ്ഡലങ്ങളിലേക്കുള്ള ശക്തരായ സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ ബിജെപി തമിഴ്നാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ നേതാക്കളും പുതുമുഖങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയം.അണ്ണാമലൈയുടെ നേതൃത്വത്തിൽ പ്രചാരണം ശക്തമാക്കാൻ ബിജെപി സംസ്ഥാനത്തുടനീളം വലിയ മുന്നേറ്റം നടത്തുന്ന ബിജെപി, ഇത്തവണ നിയമസഭയിൽ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ്.



