D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കോഴിക്കോട് വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞുവീണാണ് മലബാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവർ മരണപ്പെട്ടത്. മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. ....

കോഴിക്കോട് കൊയിലാണ്ടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് വെച്ച് പുലർച്ചെ രണ്ടര മണിയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞുവീണാണ് മലബാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവർ മരണപ്പെട്ടത്. മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ, പാലക്കാട് വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ മൂന്ന് വയസ്സുകാരനായ മകനെ രക്ഷിക്കാൻ പിന്നാലെ ചാടിയ പിതാവ് മരിച്ചു. വാരിയത്ത് വളപ്പിൽ സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. കിണറ്റിൽ വീണ കുട്ടിയെ പിന്നീട് അയൽവാസിയായ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. കുട്ടിയെ വിദഗ്ധ പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *