സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്ന തമിഴ് സൂപ്പർ താരം വിജയ്, തന്റെ മാതൃകാ പുരുഷന്മാരെയും ബോളിവുഡ് താരം ഷാരൂഖ് ഖാനിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളെയും കുറിച്ച് മനസ്സ് തുറക്കുന്നു. മുപ്പത്തിമൂന്ന് വർഷത്തെ സിനിമാ ജീവിതത്തിനിടെ 68 ചിത്രങ്ങളിൽ അഭിനയിച്ച വിജയ്, രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി അഭിനയം നിർത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഷാരൂഖ് ഖാന്റെ സംസാരശൈലിയും വാക്കുകളിലെ വ്യക്തതയും തന്നെ ഏറെ ആകർഷിച്ചിട്ടുണ്ടെന്നും അത് ശ്രദ്ധിക്കാറുണ്ടെന്നും വിജയ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കൂടാതെ തമിഴ് രാഷ്ട്രീയത്തിലെ പ്രഗത്ഭരായ എം.ജി.ആർ, ജയലളിത, കലൈഞ്ജർ കരുാനിധി എന്നിവരെയാണ് തന്റെ രാഷ്ട്രീയ മാതൃകകളായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സെൻസർ ബോർഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ വിജയിയുടെ അവസാന ചിത്രമായി കരുതപ്പെടുന്ന 'ജനനായകൻ' എന്ന സിനിമയുടെ റിലീസ് തീയതിയിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.



