പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ എൻ ഷംസീർ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനോട് അനുബന്ധിച്ച് സ്വർണ്ണം കട്ടതാരപ്പ എന്നുള്ള പാരഡി സോങ് രാഹുൽഗാന്ധി പാടിയതിനെയാണ് ഷംസീർ അനുകരിച്ചുകൊണ്ട് പരിഹസിച്ചത്. മലയാളം അറിയാത്തവർക്ക് പാട്ട് ഇംഗ്ലീഷിൽ എഴുതിക്കൊടുത്തുവെന്നും അത് പാടുമ്പോൾ സ്വർണം കറ്റതാരപ്പ എന്നേ വരൂ. ഇത് എല്ലാവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അമ്മയെ പറയിപ്പിക്കുന്ന മക്കൾ ആകാൻ പാടുണ്ടോ എന്നും എ എൻ ഷംസീർ ചോദിച്ചു.
രാഹുൽ ഗാന്ധിയെ പോലുള്ള ഒരു ദേശീയ നേതാവിൽ നിന്നും കുറച്ചുകൂടി നിലവാരം പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ആക്രമിച്ചവരോടൊപ്പം ആണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നായിരുന്നു ഇന്നലെ വന്നു പറഞ്ഞത് രാഹുൽഗാന്ധി നിങ്ങൾ ഈ രാജ്യത്തിന്റെ നേതാവാണ്. നിങ്ങൾ കളവു പറയാൻ പാടില്ല. നിങ്ങളിൽ നിന്ന് ജനം കുറച്ചുകൂടി നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.



