D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ട്രംപിന്റെ ഭീഷണിക്കൊന്നും വിലയില്ല; കുവൈറ്റ് എണ്ണ സംഭരണ കേന്ദ്രം ആക്രമിച്ച് ഇറാൻ
കുവൈറ്റിലെ ഷുവൈഖ് എണ്ണ കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ സര്‍ക്കാര്‍ സമുച്ചയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട്.

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് പുല്ല് വില കൽപ്പിച്ച് ഇറാൻ. ഹോർമൂസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാൻ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപിന്റെ അന്ത്യശാസനയ്ക്ക് പിന്നാലെ കുവൈറ്റിലെ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ ടെഹ്റാൻ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തിൽ കെട്ടിടത്തിന് തീപിടിച്ചതായി റിപ്പോർട്ട്. നിലവിൽ ആളപായമില്ലെന്നാണ് വിവരം.

കുവൈറ്റിലെ ഷുവൈഖ് എണ്ണ കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ സര്‍ക്കാര്‍ സമുച്ചയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട്. 48 മണിക്കൂറിനുള്ളിൽ സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്നായിരുന്നു അമേരിക്കയുടെ ഭീഷണി.

ഒരു കരാർ ഉണ്ടാക്കാനോ ഹോർമൂസ് കടലിടുക്ക് തുറക്കാനോ ഇറാന് 10 ദിവസത്തെ സമയം നൽകിയത് ഓർക്കുക. ആ സമയമെല്ലാം അതിക്രമിച്ചിരിക്കുന്നു 48 മണിക്കൂറിനുള്ളിൽ അവർ നരകയാതന അനുഭവിക്കേണ്ടി വരും എന്നായിരുന്നു ട്രംപിന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള ഭീഷണി. എന്നാൽ ഇതൊന്നും മുഖവിലിടുക്കാതെയാണ് ഇറാൻ ആക്രമണം അഴിച്ചുവിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *