D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്; ജനമൈത്രി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല
പൊലീസ് സേന ജനങ്ങൾക്കുള്ളതാണെന്നും നിയമം വെല്ലുവിളിക്കുന്നവരെവെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിൽ യുവാക്കളിൽ പടർന്നു പിടിച്ചിരിക്കുന്ന ലഹരി മരുന്നുകളുടെ ഉപയോഗം വേരോടെ പിഴുതെറിയും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കും. പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം നൽകുമെന്നും സ്റ്റേഷനിലെത്തുന്നവരെ ഗുഡ് മോണിങ്ങ് ആശംസിച്ച് സ്വീകരിക്കും. ജനമൈത്രി പോലീസ് കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ജൂൺ ഒന്നിന് ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് പ്രവർത്തനമാരംഭിക്കും.പുറത്തുനിന്ന് മയക്കുമരുന്ന് വരുന്ന സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസ്ഥാന ഡിജിപി ബന്ധപ്പെടും. പുകയില ഉൽപന്നങ്ങൾ സ്കൂൾ പരിസരങ്ങളിൽ വിൽക്കുന്ന ആളുകളെ കർശനമായി പൊലീസ് നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. ‌

Leave a Reply

Your email address will not be published. Required fields are marked *

Advertisement