D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മൻ: പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര
പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കുന്നതിനായി പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്താൻ ചാണ്ടി ഉമ്മൻ. യുഡിഎഫ് മന്ത്രിസഭയിൽ ചാണ്ടിയമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ യാത്ര.വിവിധ ഇടങ്ങളിൽ അദ്ദേഹത്തിന് സ്വീകരണങ്ങൾ ഉണ്ടാകും. എംസി റോഡിലൂടെ യാത്ര നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിന്നുമാണ് യാത്ര ആരംഭിക്കുക.

പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കുന്നതിനായി പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്താൻ ചാണ്ടി ഉമ്മൻ. യുഡിഎഫ് മന്ത്രിസഭയിൽ ചാണ്ടിയമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ യാത്ര.വിവിധ ഇടങ്ങളിൽ അദ്ദേഹത്തിന് സ്വീകരണങ്ങൾ ഉണ്ടാകും. എംസി റോഡിലൂടെ യാത്ര നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിന്നുമാണ് യാത്ര ആരംഭിക്കുക. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് വീണ്ടും അധികാരത്തിൽ വരുമ്പോൾ യുവ മന്ത്രിമാരിൽ ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം ഉറപ്പിച്ചതായിരുന്നു. എന്നാൽ ചാണ്ടി ഉമ്മൻ മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ വലിയ വിമർശനം ആണുള്ളത്.

മന്ത്രിമാരെ തീരുമാനിച്ചു,ഒടുവിലത്തെ സമവായ നീക്കങ്ങളിൽ ചാണ്ടി ഉമ്മൻ പുറത്തായി. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലാണ് എ ഗ്രൂപ്പ് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Advertisement