ചെന്നൈ: തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ ചരിത്രം കുറിച്ചുകൊണ്ട് മിന്നും വിജയം കാഴ്ചവയ്ക്കുകയാണ് തമിഴ് വെട്രി കഴകം നേതാവും നടനുമായ വിജയ്. അപ്രതീക്ഷിതമായ വിജയമാണ് വിജയിയുടെ പാർട്ടി തമിഴ്നാട്ടിൽ നേടിയത്. പിന്നാലെ സന്തോഷം പങ്കിടാൻ നടി തൃഷ നടന്റെ വീട്ടിലെത്തി. നടിയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു ഇന്ന്. വിജയുടെ പനയൂരിലെ വസതിയിലേക്ക് ആണ് പ്രിയ സുഹൃത്തിന്റെ ഈ ചരിത്രമാർന്ന വിജയത്തിൽ പങ്കാളിയാകാനായി ഓടിയെത്തിയത്.
അതേസമയം പിറന്നാൾ ദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിലും തൃഷ ദർശനം നടത്തിയിരുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സമരക രാഷ്ട്രീയത്തിൽ തന്നെ പുതിയ ചരിത്ര കുറിക്കുകയാണ് നടൻ വിജയിയുടെ തമിഴക വെട്രി കഴകം പാർട്ടി. നൂറിനു മുകളിൽ സീറ്റിലാണ്. മാത്രമല്ല അപ്രതീക്ഷിതമായി ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. മാത്രമല്ല മത്സരിച്ച രണ്ടു മണ്ഡലത്തിലും വിജയിക്ക് വിജയം ഉറപ്പായിരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് ടിവിക്ക് ഒരു പ്രധാന ഘടകമായി മാറുമ്പോൾ തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രി വിജയ് തന്നെ ആകുമെന്നാണ് തമിഴ് രാഷ്ട്രീയം നൽകുന്ന സൂചന. മാത്രമല്ല ഒരു പുതിയ പാർട്ടിക്ക് ഇത്തരത്തിൽ വമ്പിച്ച ജനസീകാര്യത ലഭിക്കുന്നതും രാഷ്ട്രീയ നിരീക്ഷകരെ സംബന്ധിച്ച് വലിയ അതിശയമായി മാറുകയാണ്.



