D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ലബനനിൽ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; ഹോർമുസ് അടച്ചു
ആക്രമണത്തിൽ ഏകദേശം 89ൽ അധികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 700ലധികം ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പാളി. ലബനലിൽ ഇസ്രായേൽ വ്യാപകമായി വ്യോമക്രമണം നടത്തുന്നത് ആശങ്കയിൽ ആകുന്നു. ആക്രമണത്തിൽ ഏകദേശം 89ൽ അധികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 700ലധികം ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

ഇതിനിടെ ലബനനിലെ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം ഇറാൻ തടഞ്ഞതായും റിപ്പോർട്ട്. ബേയ്റൂത് അടക്കം ലബനനിലെ നൂറോളം ഇടങ്ങളിലായി ഇസ്രായേൽ വ്യോമാക്രമണം ഉണ്ടായത്.

ഇതിന് തിരിച്ചടിയായി ഹിസ്ബുള്ള ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് റോക്കറ്റ് മിസൈൽ ആക്രമണം നടത്തുകയാണ്. അതേസമയം ഇസ്രയേലിന്റെ ആക്രമണങ്ങളെ കാടത്തം എന്നാണ് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ വിശേഷിപ്പിച്ചത്. പ്രദേശത്തെ ബഹുനില കെട്ടിടങ്ങൾ അടക്കം സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. അതേസമയം ആക്രമണത്തിന് മുന്നോടിയായി ടയർ നിവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *