D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വൈറലാകാൻ പാതിരാത്രി സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോഗവും റീൽസ് എടുക്കലും! യുവാക്കളെ പൊലീസ് തിരയുന്നു
സംഗതി പ്രശ്നമായതോടെ യുവാക്കൾ നാടുവിട്ടതായാണ് സൂചന. കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് വേണ്ടിയാണ് യുവാക്കൾ ഈ പ്രകടനം നടത്തിയത്.

ആലപ്പുഴ: സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് വേണ്ടി സെമിത്തേരിയുടെ മതില് ചാടിക്കടന്ന് റിലീസ് ചിത്രീകരിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്ത സംഭവത്തിൽ യുവാക്കൾക്കെതിരെ കേസെടുത്തു. സംഗതി പ്രശ്നമായതോടെ യുവാക്കൾ നാടുവിട്ടതായാണ് സൂചന. കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് വേണ്ടിയാണ് യുവാക്കൾ ഈ പ്രകടനം നടത്തിയത്.

ഇതിനുവേണ്ടി നഗര പരിസരത്തുള്ള ഒരു പള്ളിയുടെ മതിൽ ചാടി കടക്കുകയും നാല് പേർ ചേർന്ന് കല്ലറയ്ക്ക് മുകളിൽ ഇരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ഇവ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതെല്ലാം പള്ളിയുടെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പള്ളി ആധികാരികളാണ് പോലീസിന് പരാതി നൽകിയത്. സംഭവത്തിൽ പോലീസ് യുവാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *