സിപിഐഎമ്മിൽ നിൽക്കാൻ കൊള്ളാത്തതു കൊണ്ടാണ് പാർട്ടിയിൽ നിന്നിറങ്ങിയത് എന്ന് മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരൻ. പാർട്ടിയിൽ നിന്നപ്പോൾ അത് തന്നില്ലേ ഇത് തന്നില്ലേ എന്ന് നാലാൾ ചോദിക്കുന്നു. ആരുടെയും തറവാട്ട് സ്വത്ത് ഒന്നുമല്ല എനിക്ക് എടുത്ത് തന്നത് എന്നും അദ്ദേഹം പറഞ്ഞു. നിരവധി അവസരങ്ങൾ നൽകിയിട്ടും പാർട്ടിയെ വഞ്ചിച്ചു എന്ന സിപിഐഎം നേതാക്കളെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 63 വർഷം സിപിഐഎമ്മിൽ പ്രവർത്തിച്ചാൽ തന്റെ അച്ഛനെ നേതാക്കൾ വിളിച്ചു അച്ഛനെ വിളി കേട്ടിട്ടും ആ പാർട്ടിയിൽ തുടർന്നു. ഈയൊരു സാംസ്കാരിക ദാരിദ്ര്യം സിപിഎമ്മിന് അല്ലാതെ മറ്റൊരു പാർട്ടിക്കും ഇല്ലെന്നും ജി സുധാകരൻ വിമർശനം നടത്തി.
കേരളത്തിൽ എൽഡിഎഫ് പ്രതീക്ഷിക്കുന്ന മൂന്നാം ഭരണം ഫലം കാണില്ല. മൂന്നാം തവണയും വന്നാൽ അത് അപൂർവ്വ സംഭവം മാത്രമായിരിക്കും. എന്നാലും അത് നടക്കില്ല. മാതൃകാപരമായ സ്വഭാവമല്ല എൽഡിഎഫിന്. ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ നിർത്താൻ സാധിച്ചില്ല. വിജയസാധ്യത കണക്കിലെടുത്തതുമില്ല. ബുദ്ധിപൂർവ്വം പ്രവർത്തിച്ചത് യുഡിഎഫ് ആണെന്നും സുധാകരൻ പ്രതികരിച്ചു. വിജയരാഘവനെ പോലെയുള്ള വിഡ്ഢികളെയാണ് പോളിറ്റ് ബ്യൂറോയിൽ എടുത്തു വച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലതിരിഞ്ഞ വായിച്ചെന്ന് പറയുന്നതുപോലുള്ള വിഡ്ഢിത്തം അദ്ദേഹം അല്ലാതെ വേറെ ആരും പറയും. എത്ര മഹാന്മാർ ഇരുന്ന് ഹോളി ബ്യൂറോ ആണ് ഇതൊന്നും ജി സുധാകരൻ.



