D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; ബിജെപിയുടെ 47 സ്ഥാനാർത്ഥികൾ
പ്രമുഖ നേതാക്കളെല്ലാം മത്സരരംഗത്തുണ്ട്; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേമത്തും, മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും ജനവിധി തേടും....

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 47 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി പുറത്തുവിട്ടു. പാർട്ടി ദേശീയ പ്രസിഡന്റ് നിതിൻ നാബിന്റെ അധ്യക്ഷതയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരടങ്ങുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പട്ടികയ്ക്ക് അംഗീകാരം നൽകിയത്. പ്രമുഖ നേതാക്കളെല്ലാം മത്സരരംഗത്തുണ്ട്; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേമത്തും, മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും ജനവിധി തേടും. വി. മുരളീധരൻ കഴക്കൂട്ടത്തും, കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിലും, ശോഭാ സുരേന്ദ്രൻ പാലക്കാടും സ്ഥാനാർത്ഥികളാകും.

മറ്റ് പ്രമുഖരിൽ പത്മജ വേണുഗോപാൽ തൃശൂരിലും, ആർ. ശ്രീലേഖ വട്ടിയൂർക്കാവിലും, മേജർ രവി ഒറ്റപ്പാലത്തും മത്സരിക്കും. പി.സി. ജോർജ് പൂഞ്ഞാറിലും മകൻ ഷോൺ ജോർജ് പാലായിലുമാണ് ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലെത്തിയ എസ്. രാജേന്ദ്രൻ (ദേവികുളം), കെ. അജിത്ത് (വൈക്കം), ആർ. രശ്മി (കൊട്ടാരക്കര) എന്നിവർക്കും ആദ്യ പട്ടികയിൽ ഇടം ലഭിച്ചിട്ടുണ്ട്.

  1. മഞ്ചേശ്വരം: കെ. സുരേന്ദ്രൻ
  2. ഉദുമ: മനുലാൽ മേലോത്ത്
  3. കാഞ്ഞങ്ങാട്: ബൽരാജ് എം
  4. പയ്യന്നൂർ: എ.പി. ഗംഗാധരൻ
  5. അഴീക്കോട്: കെ.കെ. വിനോദ് കുമാർ
  6. കണ്ണൂർ: സി. രഘുനാഥ്
  7. മാനന്തവാടി: പി.ശ്യാം രാജ്
  8. സുൽത്താൻ ബത്തേരി: കവിത എ.എസ്.
  9. വടകര: അഡ്വ. കെ. ദിലീപ്
  10. കുറ്റ്യാടി: രാമദാസ് മണലേരി
  11. നാദാപുരം: സി.പി. വിപിൻ ചന്ദ്രൻ
  12. കൊയിലാണ്ടി: സി.ആർ. പ്രഫുൽ കൃഷ്ണൻ
  13. പേരാമ്പ്ര: എം. മോഹനൻ മാസ്റ്റർ
  14. ബാലുശ്ശേരി: സി.പി. സതീശൻ
  15. ഏലത്തൂർ: ടി. ദേവദാസ്
  16. കോഴിക്കോട് നോർത്ത്: നവ്യ ഹരിദാസ്
  17. കോഴിക്കോട് സൗത്ത്: ടി. റനീഷ്
  18. ബേപ്പൂർ: അഡ്വ. കെ.പി. പ്രകാശ് ബാബു
  19. കുന്നമംഗലം: വി.കെ. സജീവൻ
  20. ഷൊർണൂർ: ശങ്കു ടി ദാസ്
  21. ഒറ്റപ്പാലം: മേജർ രവി
  22. മലമ്പുഴ: സി. കൃഷ്ണകുമാർ
  23. പാലക്കാട്: ശോഭാ സുരേന്ദ്രൻ
  24. ചേലക്കര: കെ. ബാലകൃഷ്ണൻ
  25. മണലൂർ: അഡ്വ. കെ.കെ. അനീഷ് കുമാർ
  26. തൃശൂർ: പത്മജ വേണുഗോപാൽ
  27. ഇരിഞ്ഞാലക്കുട: സന്തോഷ് ചെറക്കുളം
  28. ദേവികുളം: എസ് രാജേന്ദ്രൻ
  29. പാലാ: ഷോൺ ജോർജ്
  30. വൈക്കം: കെ. അജിത്ത്
  31. കാഞ്ഞിരപ്പള്ളി: അഡ്വ. ജോർജ് കുര്യൻ
  32. പൂഞ്ഞാർ: പി.സി. ജോർജ്ജ്
  33. അമ്പലപ്പുഴ: അരുൺ അനിരുദ്ധൻ
  34. ഹരിപ്പാട്: സന്ദീപ് വചസ്പതി
  35. ചെങ്ങന്നൂർ: എം.വി. ഗോപകുമാർ
  36. തിരുവല്ല: അനൂപ് ആൻ്റണി ജോസഫ്
  37. കരുനാഗപ്പള്ളി: വി.എസ്. ജിതിൻ ദേവ്
  38. കുന്നത്തൂർ: രാജി പ്രസാദ്
  39. കൊട്ടാരക്കര: ആർ. രശ്മി
  40. ചാത്തന്നൂർ: ബി.ബി. ഗോപകുമാർ
  41. ആറ്റിങ്ങൽ: അഡ്വ. പി.സുധീർ
  42. നെടുമങ്ങാട്: യുവരാജ് ഗോകുൽ
  43. കഴക്കൂട്ടം: വി. മുരളീധരൻ
  44. വട്ടിയൂർക്കാവ്: ആർ.ശ്രീലേഖ
  45. നേമം: രാജീവ് ചന്ദ്രശേഖർ
  46. പാറശ്ശാല: അഡ്വ. ഗിരീഷ് നെയ്യാർ
  47. കാട്ടാക്കട: പി.കെ. കൃഷ്ണദാസ്

Leave a Reply

Your email address will not be published. Required fields are marked *