D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ഗവർണർ ബില്ലിൽ ഒപ്പുവെച്ചു
മലയാളത്തെ ഔദ്യോഗിക ഭാഷയാക്കണമെന്ന സാംസ്കാരിക നായകരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായത്.

കേരളത്തിന്റെ ഭരണഭാഷയായി മലയാളത്തെ പ്രഖ്യാപിച്ചുകൊണ്ടുള്ള 'മലയാള ഭാഷാ ബിൽ-2025'ൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. ഇതോടെ കോടതി നടപടികളും സർക്കാർ ഉത്തരവുകളും ഇനിമുതൽ മലയാളത്തിലായിരിക്കും പുറത്തിറങ്ങുക. കൂടാതെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം പഠനം നിർബന്ധമാക്കിയിട്ടുണ്ട്. മലയാളത്തെ ഔദ്യോഗിക ഭാഷയാക്കണമെന്ന സാംസ്കാരിക നായകരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായത്.

നേരത്തെ യുഡിഎഫ് സർക്കാർ സമാനമായ ബിൽ പാസാക്കിയിരുന്നെങ്കിലും രാഷ്ട്രപതിയുടെ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് നടപ്പായിരുന്നില്ല. ഇതിനുപിന്നാലെ വിപുലമായ ചർച്ചകൾ നടത്തിയാണ് നിലവിലെ സംസ്ഥാന സർക്കാർ പുതിയ ബിൽ തയ്യാറാക്കിയത്. മലയാള ഭാഷയെ സാർവത്രികമാക്കാനും ഔദ്യോഗിക തലങ്ങളിൽ പൂർണ്ണമായി നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ള ഈ ചരിത്രപരമായ തീരുമാനത്തിന് ഗവർണർ അംഗീകാരം നൽകിയതോടെ കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പദവിയിൽ മലയാളം സുസ്ഥിരമായി.

Leave a Reply

Your email address will not be published. Required fields are marked *