ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡിന്റെ താൽപ്പര്യപ്രകാരമാണ് ഈ നീക്കമെന്നാണ് അറിയുന്നത്. പിതാവിന്റെ ഭരണകാര്യങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന മുജ്തബയ്ക്ക് റവല്യൂഷനറി ഗാർഡിലെ ഉന്നതരുമായി അടുത്ത ബന്ധമാണുള്ളത്.
നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ടെക്സസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഗവർണറായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയെന്ന റെക്കോർഡ് ആബട്ടിന് സ്വന്തമാകും.