കോടിയേരി ബാലകൃഷ്ണൻ മരിച്ചതോടെ തങ്ങളെ പാർട്ടി നല്ല രീതിയിൽ അവഗണിച്ചു എന്ന് അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. ഒരു പി ബി അംഗത്തിൽ നിന്നും വലിയ രീതിയിലുള്ള അവഗണനയാണ് നേരിട്ടത് അദ്ദേഹം വിളിച്ചാൽ പോലും ഫോൺ എടുക്കില്ല എന്നും വിനോദിനി കുറ്റപ്പെടുത്തി. അതേസമയം വിനോദിനി ബാലകൃഷ്ണൻ പറയുന്ന ആ ഉന്നത നേതാവ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണെന്നാണ് സൂചന.കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരാവശ്യത്തിന് വിളിച്ചാൽ അദ്ദേഹം ഫോൺ പോലും എടുക്കില്ല. അതേസമയം ആ ഉന്നത വ്യക്തി പിണറായി വിജയൻ അല്ല എന്നും വിനോദിനി വ്യക്തമാക്കി. പിണറായി വിജയൻ വിളിച്ചാൽ ഫോൺ എടുക്കും മാത്രമല്ല അഥവാ എടുത്തിട്ടില്ലെങ്കിൽ പിന്നീട് അദ്ദേഹം തിരിച്ചു വിളിക്കുകയും ചെയ്യും. എന്നാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി പറയുന്നു.



