D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സത്യമല്ല, ആരെയും അവഗണിച്ചില്ല; വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങൾ തള്ളി എംവി ഗോവിന്ദൻ
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ പച്ചക്കുതിരക്ക് നൽകിയ അഭിമുഖത്തിൽ ഒരു ഉന്നത നേതാവ് അദ്ദേഹം മരിച്ചതിനുശേഷം തങ്ങളെ പാടെ അവഗണിച്ചു വിളിച്ചാൽ പോലും ഫോൺ എടുക്കില്ല എന്നീ ആരോപണങ്ങൾ ഉയർത്തിയിരുന്നു. പിന്നാലെ അത് പാർട്ടിയുടെ സെക്രട്ടറിയായ എം വി ഗോവിന്ദൻ മാസ്റ്ററെ ഉദ്ദേശിച്ചാണ് എന്ന രീതിയിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.പാർട്ടി ആരെയും അവ​ഗണിച്ചിട്ടില്ല. സത്യമല്ലാത്ത ആരോപണമാണെന്നും പാർട്ടി അക്കാര്യം പരിശോധിക്കേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.താൻ കഴിഞ്ഞദിവസം കൂടി വിനോദിനിയെയും കുടുംബത്തെയും സന്ദർശിച്ചു.
കോടിയേരി മരിച്ചതോടെ പാർട്ടി തിരിഞ്ഞുനോക്കിയില്ല; ആ ഉന്നതൻ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വിനോദിനി
കോടിയേരി ബാലകൃഷ്ണൻ മരിച്ചതോടെ തങ്ങളെ പാർട്ടി നല്ല രീതിയിൽ അവഗണിച്ചു എന്ന് അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. ഒരു പി ബി അംഗത്തിൽ നിന്നും വലിയ രീതിയിലുള്ള അവഗണനയാണ് നേരിട്ടത് അദ്ദേഹം വിളിച്ചാൽ പോലും ഫോൺ എടുക്കില്ല എന്നും വിനോദിനി കുറ്റപ്പെടുത്തി. അതേസമയം വിനോദിനി ബാലകൃഷ്ണൻ പറയുന്ന ആ ഉന്നത നേതാവ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണെന്നാണ് സൂചന.കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Advertisement