D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കോടിയേരി മരിച്ചതോടെ പാർട്ടി തിരിഞ്ഞുനോക്കിയില്ല; ആ ഉന്നതൻ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വിനോദിനി
കോടിയേരി ബാലകൃഷ്ണൻ മരിച്ചതോടെ തങ്ങളെ പാർട്ടി നല്ല രീതിയിൽ അവഗണിച്ചു എന്ന് അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. ഒരു പി ബി അംഗത്തിൽ നിന്നും വലിയ രീതിയിലുള്ള അവഗണനയാണ് നേരിട്ടത് അദ്ദേഹം വിളിച്ചാൽ പോലും ഫോൺ എടുക്കില്ല എന്നും വിനോദിനി കുറ്റപ്പെടുത്തി. അതേസമയം വിനോദിനി ബാലകൃഷ്ണൻ പറയുന്ന ആ ഉന്നത നേതാവ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണെന്നാണ് സൂചന.കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Advertisement