D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
CPI ഇടഞ്ഞു തന്നെ; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്നും പിന്നോട്ടില്ല
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്നും പിന്നോട്ടില്ല എന്ന് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം വ്യക്തമാക്കിയത്.സിപിഐഎമ്മിന് മുൻപിൽ പാർട്ടി അഭിമാനം പണയം വെയ്ക്കേണ്ടതില്ല. വിട്ടുവീഴ്ച ചെയ്ത് ഭരണം നിലനിർത്തേണ്ട സാഹചര്യമില്ലെന്നും സിപിഐ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് കൂടാതെ പ്രതിപക്ഷ ഉപ നേതാവ് എന്ന ഒരു ചർച്ച ഇപ്പോൾ സിപിഐ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ അങ്ങനെ ഒരു സ്ഥാനത്തിന്റെ ആവശ്യമില്ല എന്നായിരുന്നു പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരണം നടത്തിയത്.ഇടതുപക്ഷ ഐക്യം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്നും പിന്നോട്ടില്ല എന്ന് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം വ്യക്തമാക്കിയത്.സിപിഐഎമ്മിന് മുൻപിൽ പാർട്ടി അഭിമാനം പണയം വെയ്ക്കേണ്ടതില്ല. വിട്ടുവീഴ്ച ചെയ്ത് ഭരണം നിലനിർത്തേണ്ട സാഹചര്യമില്ലെന്നും സിപിഐ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് കൂടാതെ പ്രതിപക്ഷ ഉപ നേതാവ് എന്ന ഒരു ചർച്ച ഇപ്പോൾ സിപിഐ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ അങ്ങനെ ഒരു സ്ഥാനത്തിന്റെ ആവശ്യമില്ല എന്നായിരുന്നു പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരണം നടത്തിയത്.ഇടതുപക്ഷ ഐക്യം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. വി എസ് ന്റെ കാലം മുതൽ ഉപ നേതാവായിട്ട് സിപിഐഎം തന്നെയാണ് ഉണ്ടായിരുന്നത് എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം കടുക്കുകയാണ്.

രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായി പ്രതിപക്ഷ നിരയിൽ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്. വിട്ടുവീഴ്ച്ച ആവശ്യമില്ലെന്നും, പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നുമാണ് സിപിഐ നിലപാട്.

ഈ വിഷയത്തിൽ ആരുടെയും മുമ്പിൽ ആത്മാഭിമാനം പണയം വയ്ക്കേണ്ട എന്നാണ് സിപിഐഎമ്മിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Advertisement