D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഒരു ഇന്ദിരാ ഗ്യാരണ്ടിയും ഇവിടെ നടപ്പിലാക്കാൻ പോകുന്നില്ല, ക്ഷേമപെൻഷൻ ഇനി വീട്ടിൽ കൊണ്ട് തരില്ല ; തോമസ് ഐസക്
കേരളത്തിൽ ഒരു ഇന്ദിരാ ഗ്യാരണ്ടിയും നടപ്പിലാക്കാൻ പോകുന്നില്ല എന്ന് സിപിഎം നേതാവ് തോമസ് ഐസക്. ധവള പത്രത്തിൽ നിന്നും അതാണ് വ്യക്തമാകുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കേരളത്തിൽ ശമ്പളപരിഷ്കരണം ഉണ്ടാകില്ല, റിട്ടയർമെൻറ് പ്രായം ഉയർത്തും, ക്ഷേമപെൻഷൻ ഇനി വീട്ടിൽ കൊണ്ട് തരില്ല, ക്ഷേമ പദ്ധതികൾ പലതും അവതാളത്തിലാകും പൊതുമേഖല സ്ഥാപനങ്ങൾ പലതും സ്വകാര്യവൽക്കരിക്കുകയും പൂട്ടുകയും ചെയ്യുമെന്ന് വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സർക്കാർ എന്തുകൊണ്ടാണ് കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ശബ്ദമുയർത്താത്തത്.നയപ്രഖ്യാപനത്തിലും കേന്ദ്രസർക്കാരിനെതിരെ ഒരു വാക്ക് പോലും ഇല്ല കിഫ്ബിയെ സംബന്ധിച്ച് കേന്ദ്രസർക്കാരിൻറെ നിലപാടിനെയാണ് യുഡിഎഫ് സർക്കാർ പിന്താങ്ങുന്നത്. കേരളം കടക്കെണിയിൽ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വലിയൊരു തിരിച്ചുപോക്കിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്.പണം ഉണ്ടാക്കുന്നതിന് എൽഡിഎഫ് സ്വീകരിച്ച നയങ്ങൾ ശരിയല്ല എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ധനസമാഹരണത്തിന് എന്ത് ചെയ്യുമെന്നതിൽ വ്യക്തതയില്ലെന്നും അദ്ദഹം പറഞ്ഞു. കേരളത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉള്ളത് എന്ന പ്രതിസൃഷ്ടിക്കാനുള്ള ഒരു രീതിയാണ് ഇതിലൂടെ ഉണ്ടാകുന്നത്. യുഡിഎഫ് സർക്കാർ എന്തിനാണ് മുൻഗണന നൽകുന്നത് എന്നും തോമസ് ഐസക് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement