D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; മാസപ്പടി കേസിൽ നിർണായക നിർദ്ദേശവുമായി ഹൈക്കോടതി
സിഎംആര്‍എല്‍-എക്‌സാ ലോജിക് മാസപ്പടിക്കേസില്‍ സി എം ആര്‍ എല്ലിന് താൽക്കാലിക ആശ്വാസം. ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ലെന്ന് റിപ്പോർട്ട്‌. തല്‍സ്ഥിതി തുടരണമെന്നും അപ്പീലില്‍ വെള്ളിയാഴ്ച വിധിവരുന്നത് വരെ തുടര്‍നടപടികള്‍ പാടില്ലെന്നുമാണ് ഹൈക്കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. ഇത് സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസമായിരിക്കുകയാണ്. അതേസമയം സിഎംആര്‍എല്ലിന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് വാദം കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടതെന്ന് കോടതി ചോദിച്ചു.

സിഎംആര്‍എല്‍-എക്‌സാ ലോജിക് മാസപ്പടിക്കേസില്‍ സി എം ആര്‍ എല്ലിന് താൽക്കാലിക ആശ്വാസം. ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ലെന്ന് റിപ്പോർട്ട്‌. തല്‍സ്ഥിതി തുടരണമെന്നും അപ്പീലില്‍ വെള്ളിയാഴ്ച വിധിവരുന്നത് വരെ തുടര്‍നടപടികള്‍ പാടില്ലെന്നുമാണ് ഹൈക്കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. ഇത് സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസമായിരിക്കുകയാണ്.

അതേസമയം സിഎംആര്‍എല്ലിന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് വാദം കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടതെന്ന് കോടതി ചോദിച്ചു.കേസ് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്ന വാദം സിഎംആര്‍എല്‍ ആവര്‍ത്തിച്ചുവെങ്കിലും കോടതി അത് മുഖവിലക്കെടുത്തില്ല. വാദം ഇന്ന് തന്നെ പൂര്‍ത്തിയാക്കാമെന്ന് കോടതി നിലപാടെടുത്തു.കേസില്‍ ഇഡിയുടെ വാദം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement