മലേഷ്യയിൽ, 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തി. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ കഴിയില്ല. കൂടാതെ, അക്കൗണ്ട് സൃഷ്ടിക്കുന്നതിന് മുമ്പ് അവർ പ്രായ പരിശോധനയ്ക്ക് വിധേയരാകണം.16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ കഴിയില്ല. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, യൂട്യൂബ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നതിന് മുമ്പ് പ്രായ പരിശോധന ആവശ്യമാണ്.ഈ സർക്കാർ നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 25 ലക്ഷം രൂപ വരെ പിഴ ചുമത്താം
ബിജെപി വിടുന്നുവെന്നും പുതിയ പാർട്ടി രൂപീകരിക്കുന്നു എന്ന് ഉപയോഗങ്ങൾക്ക് മറുപടി നൽകി അണ്ണാമലൈ. രണ്ടുദിവസം കാത്തിരിക്കുക എല്ലാത്തിനും ഉള്ള ഉത്തരം താൻ തരാം എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഡൽഹിയിലേക്ക് പോകുന്നതിനുമുമ്പ് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ ഇക്കാര്യം പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. നിരവധി നാടകീയ വഴിത്തിരിവുകളാണ് ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബിജെപിയുടെ ആഭ്യന്തര കാര്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
കെ ടി ജലീൽ സിപിഐഎം അംഗത്വം സ്വീകരിച്ച് സജീവ പ്രവർത്തകൻ ആകാൻ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തെ വിവരം അറിയിച്ചതായി റിപ്പോർട്ട്.നാല് തവണ സ്വതന്ത്ര എംഎൽഎ ആയിരുന്നു ജലീൽ. ചുവപ്പിനെ പ്രണയിച്ച് പൊതുരംഗത്ത് ശക്തമായി തുടരുമെന്ന് നേരത്തെ കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ചെങ്കൊടി വിട്ട് തനിക്ക് ഇനിയൊരു രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മന്ത്രി ബിന്ദു കൃഷ്ണ ക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. ആ ബിന്ദു കൃഷ്ണ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയതിന് പിന്നാലെയാണ് വിമർശനം.യുഡിഎഫ് നേതാക്കളെ പുലഭ്യം പറഞ്ഞയാളെ അങ്ങോട്ട് ചെന്ന് കണ്ടത് നിഷ്കളങ്കമായി കാണാൻ കഴിയില്ല. ഭരണം വെറുതെ കിട്ടിയതല്ലെന്നും യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സിഎംആര്‍എല്‍-എക്‌സാ ലോജിക് മാസപ്പടിക്കേസില്‍ സി എം ആര്‍ എല്ലിന് താൽക്കാലിക ആശ്വാസം. ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ലെന്ന് റിപ്പോർട്ട്. തല്‍സ്ഥിതി തുടരണമെന്നും അപ്പീലില്‍ വെള്ളിയാഴ്ച വിധിവരുന്നത് വരെ തുടര്‍നടപടികള്‍ പാടില്ലെന്നുമാണ് ഹൈക്കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. ഇത് സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസമായിരിക്കുകയാണ്.
അതേസമയം സിഎംആര്‍എല്ലിന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് വാദം കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടതെന്ന് കോടതി ചോദിച്ചു.
കേരളം ഒരു പുതുയുഗത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ സർക്കാർ പൂർണ്ണമായും നടപ്പിലാക്കും. പ്രഖ്യാപിച്ച അഞ്ച് 'ഇന്ദിര ഗ്യാരന്റികളിൽ' രണ്ടെണ്ണത്തിൽ ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ സാമ്പത്തിക പരിശോധനകൾക്ക് ശേഷം ഉചിതമായ സമയത്ത് പ്രഖ്യാപിക്കും. സർക്കാർ മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമ നയങ്ങളുടെയും വികസന കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ് നിയമസഭയിൽ ഗവർണർ നടത്തിയ ആദ്യ നയപ്രഖ്യാപനമെന്ന് മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദളപതി വിജയ് ഇന്ന് ദ്രാവിഡ നാടായ തമിഴ്‌നാട്ടിൽ ജനനായകനാണ്. അധികാരമേറ്റതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന പൊതു പരിപാടികളിലൊന്നായ നന്ദി പ്രകടന റാലിയിൽ ആയിരക്കണക്കിന് അനുയായികൾ ഒത്തുകൂടിയപ്പോൾ തിങ്കളാഴ്ച തിരുച്ചിറപ്പള്ളിയിൽ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ഗംഭീരവും വൈകാരികവുമായ സ്വീകരണം ലഭിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ തമിഴ്‌നാട് വെട്രി കഴകം (ടിവികെ) അധികാരത്തിലെത്തിയതിനെത്തുടർന്ന് വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും നന്ദി പറയുന്നതിനായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്.വിജയ്‌യുടെ വാഹനവ്യൂഹം നഗരത്തിലൂടെ നീങ്ങിയപ്പോൾ റോഡുകളിൽ അണിനിരന്ന് ആരാധകർ പാർട്ടി പതാകകൾ വീശി ആഹ്ലാദപ്രകടനം നടത്തി.
സി.വി. ഷൺമുഖം എ.ഐ.എ.ഡി.എം.കെ.യിൽ നിന്നുള്ള രാജ്യസഭാ എംപിയായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മയിലം മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. ഈ സാഹചര്യത്തിൽ അദ്ദേഹം എംപി സ്ഥാനം രാജിവച്ചു. അതിനാൽ, തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു എംപി സ്ഥാനം രാജ്യസഭയിൽ ഒഴിവുള്ളതായി പ്രഖ്യാപിച്ചു. ഈ സ്ഥാനത്തേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂൺ 18 (വ്യാഴാഴ്ച) നടക്കും. ഈ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ നാളെ, ജൂൺ 1 ന് ആരംഭിക്കും. ഈ സാഹചര്യത്തിൽ, TVK സഖ്യത്തിന് ധാരാളം എംഎൽഎമാരുള്ളതിനാൽ,പാർട്ടിക്ക് രാജ്യസഭാ എംപി സ്ഥാനം നേടാൻ കഴിയും. നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം കാഴ്ചവച്ച സാഹചര്യത്തിൽ രാജ്യസഭയിലേക്ക് എംപിമാരെയും എത്തിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസത്തിലാണ് വിജയുടെ പാട്ട്.
അന്താരാഷ്ട്ര വിദ്യാർത്ഥികൾ , താൽക്കാലിക തൊഴിലാളികൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ എല്ലാ കുടിയേറ്റക്കാരല്ലാത്തവരും ഇപ്പോൾ അമേരിക്ക വിട്ട് അവരുടെ മാതൃരാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡുകൾക്ക് അപേക്ഷിക്കണം.ഗ്രീൻ കാർഡുകൾക്ക് അപേക്ഷിക്കുന്ന പ്രക്രിയ ഒരു വഴിത്തിരിവിലാണ്. കുടിയേറ്റക്കാരല്ലാത്തവർക്ക് വ്യത്യസ്തമായ വിസ വർഗ്ഗീകരണത്തിലേക്ക് മാറാനും പിന്നീട് യുഎസിൽ നിന്ന് പുറത്തുപോകാതെ തന്നെ ഗ്രീൻ കാർഡിന് അപേക്ഷിക്കാനും അനുവദിക്കുന്ന ഒരു പ്രക്രിയയാണ് 'സ്റ്റാറ്റസ് ക്രമീകരണം'. എന്നാൽ ഇപ്പോൾ, സ്റ്റാറ്റസ് ക്രമീകരണം ആഗ്രഹിക്കുന്ന വിദേശികൾ രാജ്യത്തിന് പുറത്ത് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വഴി കോൺസുലാർ പ്രോസസ്സിംഗ് വഴി അത് ചെയ്യണമെന്ന് പ്രസ്താവിക്കുന്ന ഒരു പുതിയ നയം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) പ്രഖ്യാപിച്ചു.