D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വെടി വെച്ചു കൊല്ലും; സന്ദീപ് വാര്യർക്ക് വധഭീഷണി
തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. വെടിവെച്ച് കൊല്ലും എന്നാണ് മുന്നറിയിപ്പ്.വധഭീഷണിയുണ്ടായ സാഹചര്യത്തിൽ ചന്തേര പൊലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോൺ കോളിന് പിന്നിൽ ഒരു കൊല്ലം സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ വാരണാസിയിൽ നിന്നാണ് എംഎൽഎയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും സൂചന.

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. വെടിവെച്ച് കൊല്ലും എന്നാണ് മുന്നറിയിപ്പ്.വധഭീഷണിയുണ്ടായ സാഹചര്യത്തിൽ ചന്തേര പൊലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോൺ കോളിന് പിന്നിൽ ഒരു കൊല്ലം സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ വാരണാസിയിൽ നിന്നാണ് എംഎൽഎയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും സൂചന.

അതേസമയം തനിക്കെതിരെ വന്ന വധഭീഷണിക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകർ ആണെന്നാണ് സന്ദീപ് വാര്യർ ആരോപിക്കുന്നത്.ഫോൺ കോളിന്റെ ഉറവിടത്തെക്കുറിച്ചും പ്രതിയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ കണ്ടെത്താനായി ചന്തേര പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിയതായാണ് റിപ്പോർട്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Advertisement