D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ആർത്തവ അവധി സ്ത്രീകൾക്ക് നാണക്കേടല്ലേ? നാട്ടുകാരും വീട്ടുകാരും ഒക്കെ ഇത് അറിയില്ലേ? സർക്കാറിന്റെ നയത്തിനെതിരെ ആർ ശ്രീലേഖ
സർക്കാറിന്റെ നായർ പ്രഖ്യാപനത്തിൽ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി എന്ന പ്രഖ്യാപനത്തിനെതിരെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. ഇനി ഓരോ മാസവും പെൺകുട്ടികൾ ഇങ്ങനെ ലീവ് എടുക്കുമ്പോൾ നാട്ടുകാരും കുടുംബക്കാരും വീട്ടുകാരും ഒക്കെ അറിയില്ലേ ഈ കുട്ടിയുടെ ആർത്തവ ഡേറ്റിനെ കുറിച്ച്. അതിൽ നാണക്കേട് ഒന്നുമില്ലേ എന്താണ് യഥാർത്ഥത്തിൽ സർക്കാർ ചെയ്തുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീകളെ അബലകൾ ആകുവാൻ ആണോ എന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഇതിനുപകരം എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്ക് സൗജന്യ നാപ്കിൻസ് അതിനുള്ള സജ്ജീകരണങ്ങൾ എന്നിവ ഒരുക്കുകയാണ് വേണ്ടത് പ്രധാനമായും വൃത്തിയുള്ള ശൗചാലയങ്ങൾ ഒരുക്കി നൽകുക എന്നീ കാര്യങ്ങളാണ് സർക്കാർ ഒരുക്കി നൽകേണ്ടത് എന്നും ശ്രീലേഖ വിമർശിച്ചു.

ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ?

ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. IPS പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ്‌ സ്ത്രീകളുടെ ശക്തി!

എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്! ഇതാണോ menstrual dignity?
നാണക്കേടല്ലേ?

ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും napkin wending മെഷീനുകളും നൽകാൻ ഏർപ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കിൽ സൗജന്യ വേദന സംഹരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും.

ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയിൽ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

Advertisement