D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിന്? സിപിഐ
സിഎംആർഎൽ- എക്സാലോജിക്ക് മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ കേസിൽ എന്തിനാണ് പ്രതിഷേധിക്കുന്നത് എന്ന് സിപിഐ. പാർട്ടിക്കകത്ത് ഇതിൽ പ്രതിഷേധം നടത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തതായി സൂചന.വ്യാഴാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഭിന്നാഭിപ്രായം ഉയർന്നത്. പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക്ക് മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ കേസിൽ എന്തിനാണ് പ്രതിഷേധിക്കുന്നത് എന്ന് സിപിഐ. പാർട്ടിക്കകത്ത് ഇതിൽ പ്രതിഷേധം നടത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തതായി സൂചന.വ്യാഴാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഭിന്നാഭിപ്രായം ഉയർന്നത്. പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.

ബിസിനസ് നടത്തുന്ന മകളുടെ കേസിനെ പിന്തുണയ്ക്കേണ്ട ആവശ്യം പാർട്ടിക്കില്ല.ഇ.ഡിക്കെതിരായ പ്രതിഷേധത്തിൽ സംസ്ഥാന നേതൃത്വം അമിതാവേശം കാട്ടരുതെന്നും അഭിപ്രായം ഉയരുന്നു.ബിസിനസ് നടത്തുന്ന മകൾ ഒപ്പം താമസിക്കുന്നത് ശരിയാണോയെന്നം ചില പ്രധാന നേതാക്കൾ ചോദിച്ചു. ജനവികാരം ഉണ്ടെന്ന് പറയുന്നതിൽ അർഥമില്ല. അന്വേഷണം പിണറായി വിജയനെതിരാണെങ്കിൽ രാഷ്ട്രീയമായി പ്രതിരോധിക്കാമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. മകൾക്കെതിരായ കേസിൽ നിയമപരമായ പിന്തുണ അല്ലാതെ രാഷ്ട്രീയമായ പ്രതിരോധം തീർക്കേണ്ട കാര്യമില്ല എന്നും തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

Advertisement