D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മാസപ്പടി കേസിൽ ഇ ഡി അന്വേഷണം തടയണം: ഹൈക്കോടതിയിൽ അപ്പീൽ നൽകി CMRL
സിഎംആർഎൽ- എക്സാലോജിക്ക് മാസപ്പടി കേസിൽ ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യവുമായി സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചു.നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ വിജയനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെയാണ് സിഎംആർഎൽ വീണ്ടും ഇടിയുടെ അന്വേഷണം തടയണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

കൊച്ചി: സിഎംആർഎൽ- എക്സാലോജിക്ക് മാസപ്പടി കേസിൽ ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യവുമായി സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചു.നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ വിജയനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെയാണ് സിഎംആർഎൽ വീണ്ടും ഇടിയുടെ അന്വേഷണം തടയണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

അതേസമയം നോട്ടീസ് നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നും റിപ്പോർട്ട്.റെയ്ഡിൽ കണ്ടെടുത്ത ഡയറിയിലെ മറ്റ് പേരുകളെ കേന്ദ്രീകരിച്ചും തെളിവ് കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് പുരോഗമിക്കുന്നത്.2019-ൽ ക്ലോസ് ചെയ്ത വീണയുടെ അബുദാബി ബാങ്ക് അക്കൗണ്ടും ഇ ഡിയുടെ അന്വേഷണ പരിധിയിൽ ആണെന്നാണ് സൂചന. കൂടാതെ കഴിഞ്ഞദിവസം നടന്ന എം ഫോർ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement