D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി
ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി.റിമാന്‍ഡ് ചെയ്യാന്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാൻ ഉത്തരവിട്ടതായി റിപ്പോർട്ട്.കേസില്‍ സിപിഐഎം പ്രവര്‍ത്തകരായ 17 പേരാണ് പ്രതികള്‍. കേസിന്റെ വിചാരണ കഴിഞ്ഞ ആഴ്ചയാണ് തലശേരി അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്. ഇതുവരെ രണ്ട് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. ശുഹൈബ് കൊല്ലപ്പെടുന്ന ദിവസം ഒപ്പമുണ്ടായിരുന്ന റിയാസിനെയാണ് ആദ്യം വിസ്തരിച്ചത്. ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ റിയാസ് തിരിച്ചറിയുകയും ചെയ്തു. വിസ്താരവും ക്രോസ് വിസ്താരവും അടക്കം ആരംഭിച്ചു.

ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി.റിമാന്‍ഡ് ചെയ്യാന്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാൻ ഉത്തരവിട്ടതായി റിപ്പോർട്ട്.കേസില്‍ സിപിഐഎം പ്രവര്‍ത്തകരായ 17 പേരാണ് പ്രതികള്‍.

കേസിന്റെ വിചാരണ കഴിഞ്ഞ ആഴ്ചയാണ് തലശേരി അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്. ഇതുവരെ രണ്ട് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. ശുഹൈബ് കൊല്ലപ്പെടുന്ന ദിവസം ഒപ്പമുണ്ടായിരുന്ന റിയാസിനെയാണ് ആദ്യം വിസ്തരിച്ചത്. ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ റിയാസ് തിരിച്ചറിയുകയും ചെയ്തു. വിസ്താരവും ക്രോസ് വിസ്താരവും അടക്കം ആരംഭിച്ചു. എന്നാൽ പ്രതികളുടെ അഭിഭാഷകര്‍ ക്രോസ് വിസ്താരത്തിനു തയാറായില്ലെന്നും റിപ്പോർട്ട്.2018 ഫെബ്രുവരി 12-ന് രാത്രി കണ്ണൂർ മട്ടന്നൂരിലെ എടയന്നൂരിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം തട്ടുകടയിൽ ചായ കുടിച്ചിരിക്കുകയായിരുന്ന ഷുഹൈബിനെ കാറിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement