തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയിയെ കടന്നാക്രമിച്ച് ഡിഎംകെ എംഎൽഎ. സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞ് വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ സ്വന്തം ഭാര്യയും മക്കളും എവിടെ പോയി എന്നാണ് ചോദ്യം. തമിഴ്നാട്ടിലെ മുഴുവൻ സ്ത്രീകളെ മുഖ്യമന്ത്രി ആദ്യം സ്വന്തം മക്കളെയും ഭാര്യയെയും സംരക്ഷിക്കു എന്നും ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ പറഞ്ഞു.ആദ്യം നിങ്ങളുടെ ഭാര്യയ്ക്കും കുട്ടിക്കും മറുപടി നൽകുക. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളുടെ ഭാര്യയോ കുട്ടിയോ പങ്കെടുത്തിരുന്നോ?തിരുച്ചെന്തൂരിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ വിജയ്‌യെ ലക്ഷ്യം വച്ചുകൊണ്ട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയെ തകർത്ത് ടിവികെ നേടിയ മികച്ച വിജയത്തിന് ശേഷമാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖറും എസ്എ ചന്ദ്രശേഖറും അടുത്ത സുഹൃത്തുക്കൾ, പാർട്ടി നേതാക്കൾ, അനുയായികൾ എന്നിവർ പങ്കെടുത്തു.എന്നിരുന്നാലും, വിജയ്‌യുടെ ഭാര്യ സംഗീത സോർണലിംഗത്തിന്റെയും അവരുടെ രണ്ട് കുട്ടികളുടെയും അസാന്നിധ്യം ശ്രദ്ധേയമായി. കൂടാതെ വിജയിക്കൊപ്പം വിമർശിക്കപ്പെടുന്ന നടി തൃഷയുടെ സാന്നിധ്യവും വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.



