ബീഹാറിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കൊന്ന് കത്തിച്ചു. ബീഹാറിലെ അര എന്ന സ്ഥലത്താണ് ദാരുണമായ സംഭവം. സഞ്ജു കുമാരി എന്ന യുവതിയാണ് ഭർത്താവിന്റെ വീട്ടുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ടത്. എല്ലാവിധ ആഡംബരത്തോടുകൂടി തന്നെയായിരുന്നു സഞ്ജു കുമാരിയെ മാതാപിതാക്കൾ വിവാഹം ചെയ്തു അയച്ചത്. എന്നാൽ വിവാഹത്തിന്റെ അന്നെത്തിയ വരനും കൂട്ടരും തങ്ങൾക്ക് ഒരു മാല കൂടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സമയമുണ്ടല്ലോ അത് തരാമെന്ന് ആയിരുന്നു സഞ്ജുവിന്റെ വീട്ടുകാരുടെ പ്രതികരണം. എന്നാൽ ഈ മറുപടിയാണ് ഭർത്താവായ വിനോദ് പാലിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. ഒരു മാല അധികം തരാനുള്ള കഴിവില്ലാത്തവർ എന്ന് പറഞ്ഞ് വിവാഹം ചെയ്ത അന്ന് തൊട്ട് സഞ്ജു മാനസികമായും ശാരീരികമായും പീഡനം അനുഭവിച്ചിരുന്നു. മാത്രമല്ല വിവാഹം വഴി അടുത്ത ദിവസം തന്നെ സഞ്ജുവിന്റെ ഭർത്താവ് വിനോദ് സൂറത്തിലെ തന്റെ ജോലി സ്ഥലത്തേക്ക് തിരിച്ചുപോയി. പിന്നീട് വലിയ രീതിയിലുള്ള പീഡനമാണ് ഭർത്താവിന്റെ അമ്മയും സഹോദരനും സഹോദരിയും ചേർന്ന് സഞ്ജുവിന് നൽകിയിരുന്നത്. മെയ് 7 ആയിരുന്നു വിവാഹം പതിമൂന്നാം തീയതി വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു മരണപ്പെട്ടു എന്ന വിവരം വീട്ടുകാരെ പോലീസ് വിളിച്ചറിയിച്ചത്. കഴുത്ത് മേടിച്ചു കൊന്നശേഷം തെളിവ് ഇല്ലാതാക്കുന്നതിനായി കത്തിച്ചു കളയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.



