D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സ്ത്രീധനത്തിൽ ഒരു മാല കുറവ്! വിവാഹം കഴിഞ്ഞ് നാലാം ദിവസം യുവതിയെ കൊന്നു കത്തിച്ചു
ബീഹാറിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കൊന്ന് കത്തിച്ചു. ബീഹാറിലെ അര എന്ന സ്ഥലത്താണ് ദാരുണമായ സംഭവം. സഞ്ജു കുമാരി എന്ന യുവതിയാണ് ഭർത്താവിന്റെ വീട്ടുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ടത്. എല്ലാവിധ ആഡംബരത്തോടുകൂടി തന്നെയായിരുന്നു സഞ്ജു കുമാരിയെ മാതാപിതാക്കൾ വിവാഹം ചെയ്തു അയച്ചത്. എന്നാൽ വിവാഹത്തിന്റെ അന്നെത്തിയ വരനും കൂട്ടരും തങ്ങൾക്ക് ഒരു മാല കൂടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സമയമുണ്ടല്ലോ അത് തരാമെന്ന് ആയിരുന്നു സഞ്ജുവിന്റെ വീട്ടുകാരുടെ പ്രതികരണം. എന്നാൽ ഈ മറുപടിയാണ് ഭർത്താവായ വിനോദ് പാലിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്.
Advertisement