കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക എന്നത് ഇപ്പോൾ കോൺഗ്രസിനെ സംബന്ധിച്ച് വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയാണ് വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ നിൽപ്പ്. മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ എംഎൽഎ സ്ഥാനം പോലും വേണ്ട എന്നാണ് വി ടി സതീശന്റെ നിലപാട്.ഇതിനിടെ ഇതുമായിബന്ധപ്പെട്ട്. വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി. കെസി വേണുഗോപാൽ അനുകൂല ഗ്രൂപ്പ് പ്രവർത്തനം നടത്തിയവരോട് ചർച്ച നടത്തൽ അപഹാസ്യമെന്ന് സതീശൻ ക്യാമ്പ്. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഡി സതീശനായി സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണത്തിൽ കെസി ക്യാമ്പിനും പരാതി.
കെപിസിസി മുൻ അധ്യക്ഷൻമാരേയും വർക്കിങ് പ്രസിഡന്റുമാരേയും എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലേക്ക് പോയിട്ടില്ല. എന്നാൽ തന്റെ നിലപാട് വ്യക്തമാക്കിയതായി അദ്ദേഹം അറിയിച്ചു.



